എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകൾ

പയ്യോളി: സാഹിത്യകാരൻ എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകളായ വിദ്യാർത്ഥികൾ ‘പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസഹിത്യവേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കോഴിക്കോട് ജില്ല സാഹിത്യ സെമിനാറിലാണ് വിദ്യാർത്ഥികൾ എം.മുകുന്ദനെ വായിച്ചത്. ‘എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന’ നോവലിൻ്റെ അൻപത് വർഷം പിന്നിടുമ്പോൾ കാലവും, ദേശവും, ഭാഷയം, കഥാപാത്രങ്ങളും പ്രമേയവുമെല്ലാം പുതിയ കാലഘട്ടത്തിലും പ്രസക്തമാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൻ്റെ ഭാഗമായി ജില്ലയിലെ പതിനേഴ് ഉപജില്ലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.

തിക്കോടിയൻ സ്മാരക ഗവൺമെൻ്റ് വൊക്കേഷേണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാർ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിനു കാരോളി, പ്രധാനാധ്യാപകൻ പി..സൈനുദ്ദീൻ വിദ്യാരംഗം ജില്ലാകോഡിനേറ്റർ ബിജു കാവിൽ , അസി. കോഡിനേറ്റർ’ വി.എം. അഷറഫ്, രഞ്ജീഷ് ആവള ,
ആർ.എം. ശശി, എന്നിവർ സംസാരിച്ചു. എഴുത്തുകാരായ എം രഘുനാഥ്, മോഹനൻ നടുവത്തൂർ എന്നിവർ സെമിനാർ വിലയിരുത്തി.തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സമ്മാനം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ദുൽഖിഫിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. സി.കെ. രാജേഷ്, രാജേഷ് കളരിയുള്ളതിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ അന്തരിച്ചു

Next Story

അരങ്ങാടത്ത് (അപ്പൂസ് കോർണർ )മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ അന്തരിച്ചു

Latest from Main News

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം -സ്വാമി നരസിംഹാനന്ദജി മഹാരാജ്

മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ