കൊയിലാണ്ടി നഗരസഭ സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ നഗരത്തിന്റെ ഹൃദയഭാഗത്ത് (ബസ് സ്റ്റാൻ്റ് ജംഗ്ഷൻ) നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കൊയിലാണ്ടി നഗരത്തിന് തിലകക്കുറിയാവുകയാണ് പാപ്പിനസ് പാര്‍ക്ക്. പാര്‍ക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയാകും. പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ്.ടി.രാജേഷ് ചേര്‍ത്തലയുടെ സംഗീത വിരുന്നും ഉണ്ടാവും.
കൊയിലാണ്ടിയുടെ നഗരമധ്യത്തില്‍ മാലിന്യങ്ങളും ചപ്പു ചവറുകളും നിറഞ്ഞ ഒരിടമാണ് വ്യവസായി കെ.എം.രാജീവന്റെ (സ്റ്റീല്‍ ഇന്ത്യ) സഹകരണത്തോടെ മനോഹരമായ പാര്‍ക്കാക്കി മാറ്റിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂനിറ്റ് പ്രസിഡന്റായ കെ.എം.രാജീവന്‍ മരുതൂരില്‍ കെ.എം.ആര്‍. സ്‌പോര്‍ട്സ് അക്കാഡമി സ്ഥാപിച്ചിട്ടുണ്ട്. വോളിബോൾ, യോഗ പരിശീലനമാണ് ഇവിടെ നടക്കുന്നത്. മരുതൂര്‍ ജി.എല്‍.പി സ്‌കൂളില്‍ കളിസ്ഥലം വാങ്ങി നല്‍കിയതും കെ.എം.രാജീവനാണ്.