മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
മേടക്കൂറുകാരുടെ അഞ്ചാം ഭാവത്തില്‍ ബുധനും സൂര്യനും ശുക്രനും നില്‍ക്കുന്നതിനാല്‍ വളരെ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം, പഠനത്തിന് ഉത്തമം, വീട്, ഭൂമി എന്നിവ വാങ്ങാന്‍ നല്ല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കാര്‍ഷിക പുരോഗതി. തടസ്സങ്ങള്‍ നീങ്ങും. തീര്‍ത്ഥയാത്ര, വിനോദ യാത്ര എന്നിവ നടക്കും. വ്യവഹാരങ്ങളും വഴക്കുകളും മധ്യസ്ഥതയിലൂടെ ഒത്തുതീരും. പുതിയ വാഹനം വാങ്ങും. വ്യാപാര രംഗത്തും നേട്ടം. വിദേശ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. വിദേശയാത്ര ആഗ്രഹം സാധിക്കും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ആശയം കടന്നു വരും. അംഗീകാരം, പുരസ്‌ക്കാരം എന്നിവ ലഭിക്കും. പഠനത്തിന് നല്ല സമയം. സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദര്‍ശനം, പഞ്ചാമൃതഭിഷേകം, വിഷ്ണുവിന് പാല്‍ പായസം, ദേവിക്ക് കുങ്കുമാര്‍ച്ചന എന്നിവ ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം ആദ്യ പകുതി)
വളരെ നല്ല സമയം. വിവാഹലോചന, സാമ്പത്തിക, മാനസിക നേട്ടം. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാഭ്യാസ നേട്ടം. കൃഷി നേട്ടം. ബിസിനസ് നേട്ടം. വീട് മോടിപിടിപ്പിക്കും. മാനസിക സംഘര്‍ഷം പരിഹരിക്കപ്പെടും. വിദ്യാഭ്യസ മുടക്കം ഒഴിവാകും. ബിസിനസ് തടസ്സം മാറും. എല്ലാറ്റിനും അനുകൂല സ്ഥിതി. വിവാഹാലോചന അനുകൂലം, സന്താനഭാഗ്യം. തൊഴില്‍ മാറാന്‍ ആഗ്രഹത്തിന് അനുകൂലമല്ല. സംഘടനരംഗത്ത് പുതിയ പദവിയില്‍ സ്ഥാന ലാഭം. ഇഷ്ടകാര്യ സിദ്ധി. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി നല്‍കുക. അയ്യപ്പ സ്വാമി ദര്‍ശനം.
മിഥുനക്കൂറ് (മകീര്യം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം കാല്‍ഭാഗം)
പൊതുവേ സമിശ്ര ഫലം. ചെലവ് കൂടും. സാമ്പത്തിക ആനുകൂല്യത്തിന് കുറവ്. ദൈവാധീന വര്‍ദ്ധിപ്പിക്കാന്‍ ക്ഷേത്ര ദര്‍ശനം. കാര്യങ്ങൾ ശുഭകരമായി വരും. കുട്ടികളളുടെ വിദ്യാഭ്യാസ പോരായ്മ പരിഹരിക്കണം. പുതിയ ഗുരുക്കന്‍മാരെ കണ്ടെത്തണം. കലാകാരന്‍മാര്‍ക്ക് നൃത്തം, അഭിനയം നല്ല സമയം. പ്രവര്‍ത്തന മികവ്. സാമ്പത്തിക ദുരിതം പരിഹരിക്കും. ആചാര്യ സ്ഥാനത്തിരിക്കുന്നവക്കും നേട്ടം. പുതിയ തൊഴിലിടം, കാര്‍ഷിക രംഗത്ത് താല്‍ക്കാലിക തിരിച്ചടി പരിഹരിക്കും. ജീവിതത്തില്‍ അമിത ഭാരം ഉണ്ടാവും. ദാന ധര്‍മ്മാദികള്‍ നടത്തുക. ശിവ ക്ഷേത്ര, ഗണപതി ക്ഷേത്രം ദര്‍ശനം. പായസ നിവേദ്യം നടത്തുക.
കര്‍ക്കിടകംക്കൂറ് (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ദൈവാധീനം പൂര്‍ണ്ണം. രണ്ടാം ഭാവത്തില്‍ ബുധന്‍ സൂര്യന്‍ ശുക്രന്‍ എന്നിവയുടെ സ്വാധീനം കാരണം വിദ്യാര്‍ത്ഥികൾക്ക് നേട്ടം. അഷ്ടമാശിയിലെ ശനിസ്ഥിതി കാരണം രോഗം കുറയും. ബന്ധു ജനങ്ങളില്‍ നിന്ന് സഹായം, സന്താന ലാഭം. പുതിയ തൊഴില്‍ സംരംഭം. ബന്ധുക്കളുമായി നല്ല ബന്ധം. തൊഴില്‍ രംഗത്ത് സുഖാനുഭവം. സന്താനങ്ങളുടെ വിവാഹം നടക്കും. അവര്‍ക്ക് ഉന്നതി. ഭൂമി ക്രയവിക്രിയം ദൈവാനുഗ്രഹം കാരണം തടസ്സം നീങ്ങും. തൊഴില്‍ ലഭിക്കും. സാമ്പത്തിക നേട്ടം. ദേവി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന, വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കുക. പാല്‍പായസം, ശിവഭഗവാന് കൂവളയില സമര്‍പ്പിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍ ഭാഗം)
നല്ല നേട്ടം. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക മെച്ചം. കണ്ടക ശനികാലമാണ്. ചില കാര്യങ്ങള്‍ക്ക് തടസ്സം വരും. എന്നിരുന്നാലും തടസ്സം പരിഹരിക്കപ്പെടും. ആതുര ശുശ്രൂഷ രംഗത്ത്, മെഡിക്കല്‍ മേഖലയില്‍ ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണം. നേതൃസ്ഥാാനത്തുളളവര്‍ക്ക് അനുകൂലം. വാഹനം, ഭൂമി, വീട് എന്നിവ വാങ്ങുന്നതിന് അനുകൂലസമയം. സന്താന നേട്ടം. ഉന്നത പഠനം. വിദേശ യാത്ര അനുകൂലം. ബന്ധു സഹായം, വിദേശ തൊഴില്‍ നേട്ടം. എല്ല പ്രശ്‌നങ്ങളും പരിഹരിക്കും. പ്രൊഫഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും. അയ്യപ്പ സ്വാമിയ്ക്ക് ധാര, സ്വര്‍പ്പ പ്രീതി വരുത്തുക. കുടുംബ ക്ഷേത്ര ദര്‍ശനം എന്നിവ ചെയ്യുക.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്രയുടെ ആദ്യ പകുതി)
ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവും. കലാസാഹിത്യം നൃത്തം, രചന എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. പാരിതോഷികം ലഭിക്കും. തൊഴില്‍ ലാഭം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം ലഭിക്കും, അധ്യാപകര്‍ക്ക് നേട്ടം. തടസ്സങ്ങള്‍ നീങ്ങും. പാരിതോഷികങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം. കര്‍മ്മ മേഖല വിപുലീകരിക്കും. ദൈവാധീനം കൂടും. കുടുംബ ദേവതാ ക്ഷേത്ര ദര്‍ശനം, ശിവക്ഷേത്ര ദര്‍ശനം, സര്‍പ്പ പ്രീതി എന്നിവ വരുത്തുക.
തുലാം കൂറ് (ചിത്ര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍ ഭാഗം)
വീട് നന്നാക്കാന്‍ പറ്റിയ സമയം. സന്താനങ്ങളുടെ വിവാഹം, വിദ്യാഭ്യസ കാര്യങ്ങള്‍ക്ക് പണം മുടക്കും. വ്യാഴം മറഞ്ഞിരിക്കുന്നത് ചില പ്രതിബന്ധങ്ങള്‍ തീര്‍ക്കും. വീട്, ഭൂമി വാങ്ങാം. ബന്ധു സമാഗമം. സല്‍ക്കാരം, യാത്ര ആവശ്യം വരും. സര്‍ക്കാര്‍ സഹായം ലഭിക്കും. പുതിയ സംരംഭങ്ങള്‍ വിജയിപ്പിക്കും. കിടപ്പ് രോഗികള്‍ക്ക് ആശ്വാസം. ദൂരയാത്ര വേണ്ടി വരും. സ്ഥാന ലാഭം. ധനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് ലാഭ നഷ്ടം വരും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ നടത്തുക. മഹാവിഷ്ണു പ്രീതി വരുത്തുക.
വൃശ്ചികക്കൂറ് (വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
വീട്ടില്‍ സമാധാനം. ദാമ്പത്യ സുഖം. സാമ്പത്തിക പ്രതിസന്ധി കുറയും. പുതിയ വീട്, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ നല്ല സമയം. കുടുംബ സ്വത്ത് കൈവശം വരും. സന്താനങ്ങള്‍ മൂലം നേട്ടം. പുതിയ കോഴ്‌സുകളില്‍ അഡ്മിഷന്‍ ലഭിക്കും. ഭൂമി ക്രയവിക്രിയത്തിന് നല്ല സമയം. ലാഭത്തോടെ ഭൂമി വാങ്ങാം. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ചില സമ്മാനങ്ങള്‍ ലഭിക്കും. രോഗശമനം. നടുവേദന, മുട്ടുവേദന കുറയും. ശിവ പ്രീതിവരുത്തുക. കുടുംബ ക്ഷേത്രങ്ങളില്‍ പ്രീതി വരുത്തുക. ദേവി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
അപ്രതീക്ഷിതമായി ഭാഗ്യാനുഭവം. കൂടുതല്‍ അധ്വാനം വേണ്ടി വരും. ശനി അനുകൂല നിലയിലായതിനാല്‍ മാനസികമായി ഉല്ലാസം, സന്തോഷം. ഭാഗ്യ സ്ഥാനത്ത് ശുഭഗ്രഹങ്ങള്‍ ഉളളതിനാല്‍ അപ്രതീക്ഷിത ധനലാഭം. തൊഴില്‍ മേഖലയില്‍ ഗുണം. മല്‍സര പരീക്ഷകള്‍കളില്‍ വിജയം. വ്യാപാര വ്യവസായ രംഗത്ത് നേട്ടം. പഠിക്കുന്നതിനുളള അവസരം. ഊഹകച്ചവടം വഴി നേട്ടം, വിദേശ യാത്ര യോഗം. തടസ്സങ്ങള്‍ നീങ്ങും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് നല്ല കാലം. വിദ്യാഭ്യാസം തുടരും. വീഴ്ച കരുതണം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ വ്യക്തി ബന്ധങ്ങള്‍ക്ക് വഴി തെളിയും. ദൂര ദേശ യാത്ര ഉണ്ടാവും. അലച്ചില്‍ ഉണ്ടാവും. ആയില്യം പൂജ നടത്തുക, മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പാല്‍പായസം നടത്തണം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. അശ്രാന്ത പരിശ്രമം വേണം. വ്യാഴാഴ്ച വ്രതം നല്ലത്.
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ ഭാഗം)
ദേഹ പീഡ, ആരോഗ്യ ശ്രദ്ധിക്കണം. സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ അവരുടെ വെറുപ്പിന് ഇടയാക്കരുത്. ശത്രുക്കളുടെ ഉപദ്രവം കുറയും. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണം. സന്താനനേട്ടം. ഏഴര ശനി അവസാന കാലം. സന്താനങ്ങള്‍ക്ക് തൊഴില്‍ നേട്ടം. എഞ്ചിനിയറിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. പുതിയ പ്രണയ ബന്ധങ്ങള്‍ വളര്‍ന്ന് വരും. വിദേശ യാത്ര. പഠന വിജയം, തൊഴില്‍ ലാഭം. വീട് നന്നാക്കാന്‍ ആഗ്രിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹ തടസ്സം നീങ്ങും. പ്രണയ ബന്ധങ്ങള്‍ വിവാഹത്തിലെത്തും. രക്തദോഷം, മോഷണ സാധ്യത. വാക്കുകള്‍ വളരെ ശ്രദ്ധിക്കണം. പൂര്‍വ്വീക സ്വത്ത് ലഭിക്കും. അംഗീകാരം വന്നു ചേരും. പിതാവിന് ദോഷം. ധര്‍മ്മ കാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്. ഈശ്വര സേവയിലൂടെയും ഔഷധ സേവയിലൂടെയും സന്താനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. കൃഷിക്കാര്‍ക്കും കര്‍ഷകര്‍ക്കും ഗുണം. ഗണപതി പ്രീതി വരുത്തുക. ഗണപതി ക്ഷേത്ര ദര്‍ശനം, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം എന്നിവ നടത്തി തുളസി മാല വഴിപാടായി സമര്‍പ്പിക്കുക.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍ ഭാഗം)
ശനി അനുകൂല സ്ഥാനത്ത്. ഏഴര ശനിയുടെ രണ്ടാം ഘട്ടമാണെങ്കിലും സ്വക്ഷേത്രാധിപനാണ് ശനിയെന്നതിനാല്‍ ശനി ഈ കൂറുകാര്‍ക്ക് ഗുണം ചെയ്യും. ആരോഗ്യ സ്ഥിതി വീണ്ടെടുക്കും. ജന്മശനിയുടെ സമയം, അതിനാല്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. ദാമ്പത്യ സുഖത്തില്‍ ശ്രദ്ധിക്കണം. കാര്യ തടസ്സം, പരാജയം, വീഴ്ച എന്നിവ കരുതിയിരിക്കണം. ബന്ധു ജനവിയോഗം, അനാവശ്യ ചിന്ത, പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കും. വ്യാഴം ഇഷ്ട സ്ഥാനത്തായതിനാല്‍ നല്ല ഫലം. പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. പെട്ടെന്നുളള പ്രമോഷന്‍ വരും. കഷ്ടനഷ്ടം ശ്രദ്ധിക്കണം. കുടുംബ ബജറ്റ് വേണം. വീടുകളില്‍ സമാധാനം. വ്യവസായ നേട്ടം. കൃഷി നേട്ടം. വിവാഹ തടസ്സം നീങ്ങും. സന്താനങ്ങള്‍ക്ക് വീട് പണിയാനുളള അവസരം. വിദേശ ജോലി. വിവാദ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക. മനസ്സിന് സുഖം. ശസ്ത്രാ പ്രീതി, ശനി ഭഗവാന് വഴിപാട് നല്‍കുക. ശനി ദോഷ പരിഹാരം വേണം. ബന്ധുക്കള്‍ അകലാതെ നോക്കണം. അഗ്നി ഭയം, ശുഭകാര്യങ്ങള്‍ വൈകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാഹസിക പ്രവര്‍ത്തനം പാടില്ല. ദേഷ്യം, എടുത്ത് ചാട്ടം പാടില്ല. ഏത് മതസ്ഥരും മത കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കുടുംബ ജീവിതം സുഖം, ജലദോഷം, കൈകാല്‍ വേദന എന്നിവ അനുഭവപ്പെടും. രോഗത്തിന് ശമനം. ദുഖത്തിന് പരിഹാരം. ആരോഗ്യ പ്രശ്‌നങ്ങള്‍ വരും. പദവി വീഴ്ച. ചീത്ത കൂട്ടു കെട്ട് ശ്രദ്ധിക്കണം. ദാമ്പത്യ പ്രശ്നം പരിഹരിക്കണം. വീട് നന്നാക്കാന്‍, ഭൂമീ വാങ്ങാന്‍ നല്ല സമയം. കുടുംബ ജീവിതം ഭാരമേറും. പുതിയ കാര്യങ്ങള്‍ ആരംഭിക്കും. പുതിയ വാഹനയോഗം. ശനി 12 ലും വ്യാഴം മറഞ്ഞുമാണിരിക്കുന്നത്. എന്നാലും ഭയപ്പെടരുത്. മീനം കൂറുകാര്‍ അതെല്ലാം തരണം ചെയ്യാം. തടസ്സങ്ങള്‍ നീങ്ങും. പുതിയ ബന്ധങ്ങളിലേക്ക് എടുത്തു ചാടരുത്. സ്‌നേഹ ബന്ധങ്ങള്‍ പ്രണയത്തിലേക്ക് വഴി മാറും. കരാറുകളില്‍ ഏര്‍പ്പെടുന്നതിന് നല്ല സമയം. കലാകായിക രംഗത്ത് അനുകൂലം. സാങ്കേതിക കാര്യം അഭ്യസിക്കുന്നവര്‍ക്ക് ഗുണം. മനസ്സിന് ചാഞ്ചല്യം കാണാം. തൊഴില്‍ രംഗത്ത് മാറ്റം വരാം. അപവാദങ്ങള്‍ വരാതെ നോക്കണം. യാത്രകള്‍ ഒഴിവാക്കണം. മനസ്സാന്നിധ്യം ഉറപ്പാക്കണം. മൂത്രാശയ രോഗങ്ങള്‍ കരുതിയിരിക്കണം. വിഷ്ണു ക്ഷേത്രദര്‍ശനം. മഹാവിഷ്ണു പ്രീതി വരുത്തുക. പാട്ട് വഴിപാട് നടത്തുക.