ചെണ്ടുമല്ലികൾ മിഴി തുറന്നു; മൂടാടിയിൽ ഇനി പൂക്കാലം

മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷി കൂട്ടങ്ങൾ ആരംഭിച്ച പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. 7,8,9,10,11,12,16,17 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൂ കൃഷി നടത്തിയത്. ഓരോ ഗ്രൂപ്പുകൾക്കും 1000 തൈകൾ കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്തു. കാർഷിക കർമസമതിയാണ് തൈകൾ തയ്യാറാക്കിയത്. കൃഷി വകുപ്പിൻ്റയും സഹായങ്ങൾ ലഭ്യമായി. ശാസ്ത്രിയമായ കൃഷിരീതികളെപ്പറ്റി പരിശീലനം സംഘടിപ്പിച്ച് ജൈവവളങ്ങളും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കാനുള്ള സഹായവും കർഷകർക്ക് ലഭ്യമാക്കി.

രണ്ട് നിറങ്ങളിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. ഓണക്കാലവിപണി മുന്നിൽ കണ്ടാണ് കൃഷി ആരംഭിച്ചത്. പതിനൊന്ന് ഗ്രൂപ്പുകൾക്കും മികച്ച വിളവാണ് ഉണ്ടായത്. കനത്ത മഴ കൃഷിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായെങ്കിലും വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങൾ തെരഞ്ഞെടുത്തത് കൊണ്ട് കാര്യമായി ബാധിച്ചിട്ടില്ല.

1.സൗഹൃദ സംഘം സാവിത്രി നീലഞ്ചേരി, 2. ഉദയം സംഘകൃഷി – ബിന്ദു കിഴക്കേ ചാലിൽ, 3. സമൃദ്ധി സംഘകൃഷി രഞ്ജിത്ത് കണ്ടിയിൽ, 4. കർഷക കാർഷിക കൂട്ടായ്മ – റഷീദ് എടത്തിൽ, 5. വെജ് ആൻഡ് പുഞ്ച – ഫൈസൽ ചെറുവത്ത്, 6. ജവാൻ കൃഷിക്കൂട്ടം – സത്യൻ ആമ്പിച്ചി കാട്ടിൽ, 7. C K G ഒരുവട്ടം കൂടി – ബാബു മാപ്പിള വീട്ടിൽ, 8. വർണ്ണം ഗ്രൂപ്പ് – സുനിത, 9. ഗ്രീൻലാൻഡ് – ബാബു രാജ് നാറാത്തൊടി, 10. ഒരുമ നാസർ നാരങ്ങോളി
11. പൂത്താലം സന്തോഷ് കുന്നുമ്മൽ എന്നീ ഗ്രൂപ്പുകളാണ് കൃഷി ഇറക്കിയത്. 

പൂവിപണത്തിനായി നന്തി ടൗണിലെ കുടുംബശ്രീ കിയോസ്ക് ഉപയോഗപ്പെടുത്തുമെന്നും ഓൺലൈൻ വിപണന സാധ്യത പരിഗണിക്കാനും ഭാവിയിൽ പൂ കർഷകരുടെ കൺസോർഷ്യം രൂപീകരിച്ച് വിപണി സാധ്യത വിപുലീകരിക്കുമെന്നും പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, കൃഷി ഓഫീസർ ഫൗസിയ എന്നിവർ അറിയിച്ചു.

പൂ കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് രണ്ടാം വാർഡിലെ ജവാൻ ഗ്രൂപ്പിൻ്റ കൃഷിയിടത്തിൽ പ്രസിഡൻ്റ സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു. കൃഷി ഓഫീസർ ഫൗസിയ, വാർഡ് മെമ്പർ ഉസ്ന. സെക്രട്ടറി എം.ഗിരീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, മൂടാടി സഹകരണബാങ്ക് പ്രസിഡൻറ് വിജയരാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സത്യൻ ആമ്പിച്ചിക്കാട് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

Next Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ കോഴിമുട്ട വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു

Latest from Local News

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി