ആലപ്പുഴ കരുവാറ്റ ആശുപത്രിയില്‍ പ്രസവശസ്ത്രക്കിടെ വയറ്റിൽ കത്രിക അകപ്പെട്ട സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

/

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് കത്രിക വയറ്റിൽ അകപ്പെട്ട സംഭവത്തിൽ കരുവാറ്റ ദീപ ആശുപത്രിയിലെ ഡോക്ടർ വിജയകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രസവാനന്തരം യുവതിക്ക് കലശലായ വയറുവേദന ഉണ്ടായതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ കത്രിക കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹരിപ്പാട് താമല്ലാക്കൽ സ്വദേശിനിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക വയറ്റിനുള്ളിൽ കുടുങ്ങി പോയത്. ഓഗസ്റ്റ് രണ്ടിനാണ് ശസ്ത്രക്രിയ നടന്നത്. 

ഒരാഴ്ചയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി. പിന്നീട്, തുന്നൽ എടുക്കുകയും ചെയ്തു. 15-ാം തീയതി അസഹ്യമായ വേദനയുമായി യുവതി അതേ ആശുപത്രിയിലെത്തി. സ്ലാൻ ചെയ്ത്, റിപ്പോർട്ട് പരിശോധിച്ചശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് തിരികെ അയച്ചതായി ഭർത്താവ് പറയുന്നു. അന്ന് വൈകിട്ട് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കത്രിക കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിറ്റേന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. വയറ്റിൽ ഗുരുതരമായ അണബാധയുണ്ടായിരുന്നു. ചെറൂ കുടൽ എട്ടു സെൻ്റിമീറ്റർ നീളത്തിൽ മുറിച്ചു മാറ്റേണ്ടിവന്നു. ശസ്ത്രക്രിയ വൈകിയിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനേയെന്ന് ആരോഗ്യവിദഗ്ദര്‍ പറഞ്ഞു.

പുറത്തെടുത്ത് കത്രിക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം വരുമ്പോൾ കൈമാറുമെന്നാണ് അധികൃതർ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി

Next Story

തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്

Latest from Main News

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

  കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ്

സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ

സംസ്ഥാനത്ത് വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

സംസ്ഥാനത്ത് വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ പുറത്തുവിട്ടു. സീസണിലെ ബാക്കി