സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

പയ്യോളി: സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണമെന്നും, വ്യത്യസ്ത മേഖലകളിൽ അവർ പ്രവർത്തന നിരതരാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി .വി ഗിരിജ പറഞ്ഞു. മേലടി ബ്ലോക്ക് വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത പഞ്ചായത്തുകളിൽ നിന്ന് 60 ഓളം വനിതകൾ പങ്കെടുത്തു. ബ്ലോക്ക് വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ വി.വനജ അധ്യക്ഷത വഹിച്ചു .ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് പി കെ ദാമു മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു .ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ മാസ്റ്റർ , സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ . ശശിധരൻ മാസ്റ്റർ, സെക്രട്ടറി എ.എം കുഞ്ഞിരാമൻ, സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു .വനിതാവേദി കൺവീനർ ടി.സുമതി ടീച്ചർ സ്വാഗതവും, ജോ.കൺവീനർ ബേബി ഗീത നന്ദിയും രേഖപ്പെടുത്തി. നളിനി കണ്ടോത്ത്,ദേവി ബാലകൃഷ്ണൻ, പ്രസന്ന എൻ.വി എന്നിവർ കവിതകൾ അവതരിപ്പിച്ചു.മികച്ച ക്ഷീര കർഷക യായി തെരെഞ്ഞെടുക്കപ്പെട്ട കെ.സി.അയിശുവിനെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് സപ്തംബർ 2 ന് യു.ഡി.എഫ് മാർച്ച്

Next Story

കൊയിലാണ്ടി ഹാര്‍ബര്‍ വികസനം,പി.എം.എം.എസ്.വൈ (പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന) പദ്ധതി പ്രധാനമന്ത്രി ഓണ്‍ലൈനായി ഇന്ന് ഉദ്ഘാടനം ചെയ്യും

Latest from Local News

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍

കൗമാര മനസ്സറിഞ്ഞ് കായണ്ണയിൽ ഹ്രസ്വ ചിത്ര പ്രദർശനവും ഓപ്പൺ ഫോറവും നടത്തി

പേരാമ്പ്ര : ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ