കൊയിലാണ്ടിയിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്

കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്. നന്ദഗോപാലൻ(16), നിഷാന്ത് (33) ദിയ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പരിക്കേറ്റ വിദ്യാർത്ഥി നന്ദഗോപാലന്റെ കാലിൻ്റെ രണ്ട് ഭാ​ഗങ്ങളിൽ കടിയേറ്റിട്ടുണ്ടെന്ന് നന്ദഗോപാലന്റെ അച്ഛൻ പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനും ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നായയുടെ കടിയേറ്റിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിൽ നിലവിൽ വന്ധ്യംകരണം നടത്തുന്ന സെന്റർ ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരണിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published.