ക്ഷേത്രങ്ങളിലെ മോഷണം തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഈ മാസം മൂന്നാം തിയ്യതി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും, 4 ന് പുലർച്ചെ കണയങ്കോട് കെ.മാർട്ടിലും മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.കോഴിക്കോട് കോണാട്ട്ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴംഇ.എം.അഭിനവ് (24). ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21), എന്ന് പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലെ മോഷണത്തിന് ക്രൈംനം 792/ (24)ഉം, കണയങ്കോട് കെ.മാർട്ടിലെ മോഷണത്തിന് ക്രൈം നമ്പർ 793/24 പ്രകാരമാണ് ഇവരുടെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തത്.കൊയിലാണ്ടി സി ഐ.ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ.ദിലീഫ് ,എ.എസ്.ഐ.ജലീഷ് കുമാർ, സി.പി.ഒ.മനീഷ്, ഡ്രൈവർഗംഗേഷ് തുടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

Leave a Reply

Your email address will not be published.