സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

രാവിലെ കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിൽ ഉള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശമുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ അന്തരിച്ചു

Next Story

മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് സപ്തംബർ 2 ന് യു.ഡി.എഫ് മാർച്ച്

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്

നടേരി തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു) അന്തരിച്ചു

നടേരി :തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു – 50) അന്തരിച്ചു. പരേതനായ രാമോട്ടിയുടെയും കുഞ്ഞിപെണ്ണിൻ്റെയും മകനാണ്. സഹോദരങ്ങൾ: രാമൻ കുട്ടി, ചന്ദ്രിക,

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി