നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് കരാര്‍ നിയമനം

കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലുകള്‍, സി.എച്ച്.സി, എഫ്. എച്ച്.സി, ജനറല്‍ ഹോസ്പിറ്റലുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നഴ്സിംഗ് (ബിഎസ് സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ്) പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35. നിയമന കാലാവധി – രണ്ട് വര്‍ഷം.

നഴ്സിംഗ് അപ്രന്റീസിന് ബിഎസ് സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് (ജിഎന്‍എം) ആണ് യോഗ്യത. ബിഎസ്‌സി നഴ്സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ പൂര്‍ണ്ണമായി പരിഗണിച്ചതിനു ശേഷം മാത്രമേ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവരെ പരിഗണിക്കുകയുള്ളൂ. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസ്സായവര്‍ക്ക് പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്ത് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍. കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കോഴിക്കോട് ജില്ലയില്‍ നിയമനത്തിനത്തിലേക്കായി ഓണ്‍ലൈനായി ലിങ്ക് മുഖേന അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍04952370379.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ അന്തരിച്ചു

Next Story

മരുതൂർ ഗവ: എൽ പി സ്കൂളിൽ എൻഡോവ്മെൻറ്, സ്കോളർഷിപ്പ് വിതരണം നടന്നു

Latest from Main News

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുഇടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ആരംഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ