മരുതൂർ ഗവ: എൽ പി സ്കൂളിൽ എൻഡോവ്മെൻറ്, സ്കോളർഷിപ്പ് വിതരണം നടന്നു

കൊയിലാണ്ടി: മരുതൂർ ഗവ: എൽ പി സ്കൂളിൽ ലെൻസ്ഫെഡ് സ്പോൺസർ ചെയ്യുന്ന ശ്രീ. കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മെൻറും മുൻ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് കെ എൽ പത്മേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി അംഗം വി മോഹനൻ സതീഷ് ബാബു എൻഡോവ്മെൻറ് വിതരണം നടത്തി. യോഗത്തിൽ എൽ എസ് എസ്, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. വാർഡ്കൗൺസിലർ എം .പ്രമോദ്, കെ.കൃഷ്ണക്കുറുപ്പ്, സനില, ശൈലേഷ്, എം.പി ശ്രീധരൻ,ആർ. കെ. സുരേഷ് ബാബു,കെ .കെ ബീന, ഗൗരി പാർവതി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി. നഫീസ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ദീപ്തി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.