കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ രാവിലെ 7.30നും 8.30നും ഇടയിലുള്ള സമയങ്ങളിൽ നന്തിയിൽ സ്റ്റോപ്പിൽ നിർത്താതെ പാലത്തിനു നടുവിൽ നിർത്തി ആളെയിറക്കി പോകുന്നത് പതിവാണ്.
ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാക്കൾ നന്തിയിൽ സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകൾ തടഞ്ഞു ആളെ കയറ്റി വിടേണ്ട സാഹചര്യം പലതവണ ഉണ്ടായിട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ ഇടപെടലുണ്ടാകുമ്പോൾ കുറച്ചു കാലം കൃത്യമായി നിർത്തുന്ന ബസുകൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോവുകയും നന്തിയിലെ സ്റ്റോപ്പിനെ ആശ്രയിക്കുന്ന ദീർഘ ദൂര ബസ്സ് യാത്രക്കാരുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് സ്ഥിരമായ സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റി കൊയിലാണ്ടി സി.ഐക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ സ്റ്റോപ്പിൽ ഒരു പോലീസുകാരനെ ഈ സമയത്ത് നിർത്തുമെന്ന് ഡി.വൈ.എഫ്.ഐക്ക് ഉറപ്പ് നൽകിയിരുന്നു.
ഇതേതുടർന്ന് ഇന്ന് നന്തിയിൽ ഒരു പോലീസ് ഓഫീസർ കൃത്യസമയം മുതൽ ഡ്യൂട്ടിയിലുണ്ട്. നിർത്താതെ പോകുന്ന ബസുകൾക്കെതിരെ നടപടികൾ എടുത്തിട്ടുമുണ്ട്.