ദിനീഷ് ബേബി കബനി ഡോക്ടറേറ്റ് നേടി 

ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എഡ്യുക്കേഷനിൽ ദിനീഷ് ബേബി കബനി ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വടകര ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡൽഹി എൻ.സി.ഇ.ആർ.ടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പി.ഡി സുഭാഷിന്റെ കീഴിൽ ആയിരുന്നു ഗവേഷണം.

ഹിസ്റ്ററി, പൊളിറ്റിക്സ്, എഡ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ജേർണിലസത്തിൽ പി. ജി ഡിപ്ലോമ, എഡ്യുക്കേഷനിൽ നെറ്റ് എന്നിവ നേടിയിട്ടുണ്ട്. കീഴരിയൂരിലെ കബനി ബാലന്റെയും കാർത്ത്യായനിയുടെയും മകനാണ്. നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക വി. കെ സിന്ധുവാണ് ഭാര്യ.

Leave a Reply

Your email address will not be published.