നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.എതിർദിശയിൽ നിന്ന് വരുന്ന ബസ്സുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്ഗുരുവായൂരേക്ക് പോകാന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഫയർഫോഴ്സും പോലീസും നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published.