പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും

കാവുന്തറ: കാവിൽ പാലക്കീഴിൽ വീട്ടിൽ ബാബു (50) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2021ൽ ആണ് കേസിന് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ വച്ചു പ്രതി കുട്ടിക്ക് സിഗററ്റ് വലിക്കാൻ നൽകിയതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുക യായിരുന്നു പിന്നീട് കുട്ടി കൗൺസിലിംഗിൽ പീഡന വിവരം പറയുക ആയിരുന്നു തുടർന്നു രക്ഷിതാക്കൾ വിവരം പോലീസിൽ അറിയിക്കുകയും ആയിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ മാരായ ബിനു മോഹൻ പി എ,
എം സജീവ്കുമാർ എന്നിവരാണ് അന്വേഷിച്ചത് , പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.