കേരള പബ്ലിക് സര്‍വീസ് തിരഞ്ഞെടുപ്പുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

കേരള പബ്ലിക് സര്‍വീസ് മുഖേനയുള്ള തിരഞ്ഞെടുപ്പുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. 

റോളര്‍ സ്‌കേറ്റിങ്, വടംവലി, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. ഇതുവരെ 40 കായിക ഇനങ്ങള്‍ക്കായിരുന്നു അനുമതി. ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.

Leave a Reply

Your email address will not be published.