ഇശൽ മഴ പെയ്തിറങ്ങി പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം ശ്രദ്ധേയമായി

ഇശൽ മഴ പെയ്തിറങ്ങി പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നവ്യാനുഭവമായി. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആർട്സിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്ററു മായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യു.പി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അക്കാദമി ഹാളിൽ വെച്ച് നടന്ന പരിപാടി ചലചിത്ര ഗാനരചയിതാവും സാഹിത്യകാരനുമായ ബാപ്പുവാവാട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ. കെ. മുരളിധരൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥിയായി. വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനം ചെയ്ത മുഹമ്മദ് മാസ്റ്റർ ഉള്ള്യേരിയെ മാപ്പിളകലാ അക്കാദമി ജില്ല പ്രസിഡണ്ട് എം.കെ. അഷറഫ് ആദരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വി.എം. അഷറഫ്, ചെയർമാൻ വി.എൻ. മുരളിധരൻ. ചാപ്റ്റർ പ്രസിഡണ്ട് കെ.കെ. അബൂബക്കർ, അക്കാദമിഡയരക്ടർ രാജൻ കുട്ടമ്പത്ത്, വി.എസ്. രമണൻ, സുലൈമൻ വണ്ണാറത്ത്, എൻ.കെ. മുസ്തഫ, മജീദ് ഡീലക്സ്, ഹസ്സൻ പാതിരിയാട്ട്, കെ.ടി. കെ. റഷീദ്, എൻ.കെ. കുഞ്ഞിമുഹമ്മദ്, ഷംസു കക്കാട്, സബീഷ് പണിക്കർ, ടി.പി. അജയൻ സിന്ധു പേരാമ്പ്ര പ്രകാശൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു.

പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും,മുന്നും സ്ഥാനം ലഭിച്ചവർക്ക് ഒക്ടോബർ 10, 11 തിയ്യതി കളിൽ നടക്കുകുന്ന അക്കാദമി വാർഷികാഘോഷ സമാപന പരിപാടിയിൽ വെച്ച് വിതരണം ചെയ്യും.

മത്സര വിജയികൾ യു.പി. വിഭാഗം
1 മുഹമ്മദ് നാഫിഹ് (ജി.യു.പി. എസ്. എരമംഗലം)
2മുഹമ്മദ് അമീർ ( ജി.യു.പി. രാമനാട്ടുകര )
3 അയാന ജസ (വെള്ളിയൂർ എ.യു.പി.)
ഹൈസ്കൂൾ വിഭാഗം
1 തൻഹ തജ്മൽ ( ജി.എച്ച്.എസ്. നടുവണ്ണൂർ)
2 അനന്യ (സെൻ്റ് ഫ്രാൻസിസ് എച്ച്എസ്)
3 സഫ് വാൻ സലിം (പാലോറ എച്ച്. എസ്. എസ്)

Leave a Reply

Your email address will not be published.

Previous Story

എറണാകുളം-ബെം​ഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ

Next Story

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്