ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

/

ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. . അതേസമയം, അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ ടെലഗ്രാം ആപ്പ് സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് പാരിസിന്‍റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്.

അതേസമയം പവേല്‍ ദുരോവിന്‍റെ അറസ്റ്റിൽ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം രംഗത്ത് വന്നു. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗത്തിൽ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണ്, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്‌ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലഗ്രാമിന്‍റെ വാദം. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാം, പ്രശ്നം അതിവേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്

Next Story

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള