ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രസ്ഥാലയം ബാലവേദി രൂപവൽകരിച്ചു

ചിങ്ങപുരം: മുന്നേറ്റം കലാസാംസ്കാരിക വേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീധരൻ പള്ളിക്കര സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ബാലവേദി രൂപവൽക്കരിച്ചു. നാടക പ്രവർത്തകൻ നന്തി പ്രകാശൻ ഉൽഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് സജികുമാർ രയരോത്ത് അദ്ധ്യക്ഷനായി.മൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ടി. കെ .ഭാസ്കരൻ , എ. ബാബുരാജ്, എം. ബാലകൃഷ്ണൻ, ശ്രീനിവാസൻ അനുപ്രിയ, സുനിൽ കുമാർ, സുകുമാരൻ ,വി.വി .രാജൻ എന്നിവർ സംസാരിച്ചു. ബാലവേദി ഭാരവാഹികൾ: ശിവന്യ ( പ്രസി) , ബി.എസ് നക്ഷത്ര (സെക്ര) , മീരാ രാജീവ് (ഖജാൻജി) .

Leave a Reply

Your email address will not be published.