രാഷ്ട്രീയ നേതാക്കൾ എങ്ങിനെയാണ് യഥാർത്ഥ ജന സേവകരാകേണ്ടതെന്ന് മാതൃക കാണിച്ച സോഷ്യലിസ്റ്റ് ആയിരുന്നു പി.കെ. മൊയ്തീൻ എന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ പറഞ്ഞു. ഭരണകൂടം ജനങ്ങളെ വേട്ടയാടുകയും പൗരാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് കാലത്ത് ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള മുൻകാല സോഷ്യലിസ്റ്റുകളുടെ പോരാട്ടങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ. മൊയ്തീൻ്റെ മുപ്പതി രണ്ടാം ചരമ ദിനത്തിൽ മേപ്പയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ.കെ. വത്സൻ.
അനുസ്മരണ സമിതി ചെയർമാൻ പി. ബാലൻ അധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ, കൃഷ്ണൻ കീഴലാട്, എൻ.കെ. കുഞ്ഞിരാമൻ ചെട്യാർ, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, വി.പി. ചെറിയാത്തൻ, പി.കെ. ശങ്കരൻ, സുരേഷ് ഓടയിൽ, എൻ. പി. ബിജു, വി.പി. ദാനിഷ്, ബി.ടി. സുധീഷ് കുമാർ, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു.