സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറിടത്ത് യെല്ലോ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത വരും ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തിരിച്ചെത്തിയ പ്രവാസി കളോട് സർക്കാരുകൾ നീതി പാലിക്കുക. പാറക്കൽ അബ്ദുള്ള

Next Story

എറണാകുളം-ബെം​ഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ

Latest from Local News

പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം മേപ്പയൂരിൽ ഓർമ്മമരം നട്ടു

മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ

കൊയിലാണ്ടി മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു അന്തരിച്ചു

കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന

എഴുത്തുകാരൻ റിഹാൻ റാഷിദിന് ആദരം

കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം