കൊയിലാണ്ടി ഹാർബറിലെ പി.എം.എം.എസ്.വൈ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കുന്നു

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ പി.എം.എം.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം ആഗസ്റ്റ് 30ന് ഒരു മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി നിർവഹിക്കുകയാണ്. പ്രസ്തുത ചടങ്ങിൽ ബഹു. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ. രാജീവി രഞ്ജൻസിംഗ്. ബഹു കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹ.മന്ത്രി ജോർജ്ജ് കുര്യൻ എന്നിവർ പങ്കെടുക്കും. 

തുടർന്ന് കൊയിലാണ്ടി  ഹാർബറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ബഹു. കേരള മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിൽ, കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല എന്നിവർ മുഖ്യാതിഥികളായിരിക്കും. 

 

Leave a Reply

Your email address will not be published.