തിരിച്ചെത്തിയ പ്രവാസി കളോട് സർക്കാരുകൾ നീതി പാലിക്കുക. പാറക്കൽ അബ്ദുള്ള

കൊയിലാണ്ടി. ആറു പതിറ്റാണ്ടിലധികമായി രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതി പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. പ്രവാസികൾക്ക് മാന്യമായ പെൻഷൻ നൽകാൻ ഇരു സർക്കാരുകളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സൈകതം 2’ എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് ജില്ലാ ട്രഷറർ കരാളത്ത് പോക്കർ ഹാജി പതാക ഉയർത്തി.
ജില്ലാ പ്രസിഡന്റ്‌ അഹമ്മദ്‌ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി ‘സൈകതം 2 ‘പദ്ധതി വിശദീകരിച്ചു.നോർക്ക കോഴിക്കോട് റീജിയണൽ മാനേജർ രവീന്ദ്രൻ പ്രവാസികളും ആനുകൂല്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസ്സിന് നേതൃത്വം നൽകി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ മജീദ് ഹാജി വടകര, ഹുസൈൻ കമ്മന, ബി എച്ച് കുഞ്ഞമ്മദ് ഹാജി, പോക്കർ കുട്ടി ബേപ്പൂർ,കൊയപ്പത്തൊടി, മുഹമ്മദ്‌ അലി, കുഞ്ഞാലി ഹാജി പാലാമ്പറ്റ,
ബഷീർ ബാത്ത എന്നിവർ സംസാരിച്ചു,സയ്യിദ് അൻവർ മുഹമ്മദ്‌, ഷുഹൈബ് നടേരി, എം കെ മുസ്തഫ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കല്ലേരി മൂസ ഹാജി, കാട്ടിൽ അഹമ്മദ്‌ ഹാജി, കരീം ഹാജി കട്ടിപ്പാറ, സഫ മുഹമ്മദ്‌ ഹാജി, എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 29 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ