കേന്ദ്രഭരണകൂടത്തിൻ്റെ യജമാനന്മാർ കോർപ്പറേറ്റുകൾ: വി. എസ് സുനിൽകുമാർ

തോലേരി: കേന്ദ്രഭരണകൂടം യജമാനൻ മാരായ കോർപ്പറേറ്റുകൾക്കു വേണ്ടി ദാസ്യപ്പണി ചെയ്യുന്നതിൻ്റ ഫലമായി സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്ന് മുൻ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ പറഞ്ഞു. തുറയൂരിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് പി.ടി. കുഞ്ഞിക്കണാരൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തോലേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ പോലും സ്വകാര്യവൽക്കരിച്ച് കുടിവെള്ളത്തിന് പോലും വില നിശ്ചയിക്കുന്ന നാളുകളാണ് വരാനിരിക്കുന്നെതെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ തുറയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി.ശശി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, ആർ. ശശി , അജയ് ആവള , പി. ബാലഗോപാലൻമാസ്റ്റർ, സി.ബിജു ,ബാബു കൊളക്കണ്ടിഎന്നിവർ സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതവും വിപിൻ കൈതക്കൽ നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ്റെ മാതാവ് അന്തരിച്ചു

Next Story

അത്തോളി വേളൂർ മഠത്തിൽ പറമ്പത്ത് സുകുമാരൻ അന്തരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ