അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി ഇന്‍ഡിഗോ

അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഇന്‍ഡിഗോയുടെ 70ഓളം വിമാനങ്ങൾ അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയതോടെ പല റൂട്ടിലും സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വന്നു. ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വിമാനം വാടകയ്ക്ക് എടുത്താണ് ഇന്‍ഡിഗോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

കേരളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വേണ്ടി ദോഹ -കണ്ണൂര്‍ സെക്ടറില്‍ സര്‍വിസ് നടത്തുന്നത് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസാണ്. ഖത്തറില്‍നിന്നുള്ള പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടില്‍ വിമാനം വാടകയ്ക്ക് എടുത്ത സര്‍വിസ് നടത്തുന്നത് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. ആദ്യ സര്‍വിസ് കഴിഞ്ഞ ദിവസം നടന്നു. ഇന്ന് രണ്ടാം സര്‍വിസ് നടത്തും. തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കണ്ണൂര്‍-ദോഹ റൂട്ടിലെ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വിസില്‍ 201 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തര്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം സർവീസ് നടത്തും. ഇന്‍ഡിഗോയുടെ നമ്പറില്‍ തന്നെയാണ് വിമാനത്തിന്റെ സര്‍വീസ്. പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്തതിനാല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിലവില്‍ കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ അനുവാദമില്ലെന്നിരിക്കെയാണ് ഇന്‍ഡിഗോക്ക് വേണ്ടി ഖത്തര്‍ എയര്‍വേസ് പറന്നിറങ്ങുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഡിസിസി ജനറൽ സെക്രട്ടറി പി കുഞ്ഞു മൊയ്തീൻ്റെ മാതാവ് അന്തരിച്ചു

Next Story

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്