കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 11 രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തില്‍ ഒഴിവ് വരികയായിരുന്നു. ഈ സീറ്റിലേക്കാണ് ജോര്‍ജ്ജ് കുര്യന്‍ ഇപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മൂന്നാം മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് കുര്യന്‍. ബിജെപിയിൽ നാല് പതിറ്റാണ്ടിലേറെയായി ദേശീയ നിർവാഹക സമിതി അംഗത്വം, യുവമോർച്ച ദേശീയ വൈസ് പ്രസിഡന്‍റ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതല്‍ അദ്ദേഹം പാർട്ടിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published.

Previous Story

കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ, 14 ജില്ലകളിലും 14 കൗണ്ടറുകൾ; ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

Next Story

വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് അസം സ്വദേശിനിയായ 13 വയസുകാരി

Latest from Uncategorized

എസ് വൈ എസ് യുവാവിന് ‘സാന്ത്വനം’ മുച്ചക്രവാഹനം വിതരണം ചെയ്തു

പേരാമ്പ്ര: ചെറുവണ്ണൂർ യൂണിറ്റിൽ പെയിൻ്റിംഗിനിടയിൽ വീടിന്റെ മുകളിൽ നിന്നും വീണു പരിക്കുപറ്റിയ യുവാവിന് സാന്ത്വനവുമായി എസ് വൈ എസ് സാന്ത്വനം. എസ്

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ. കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന 12 കു​റ്റ​ങ്ങ​ളി​ൽ മാ​ത്രം കാ​മ​റ

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ