അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് രണ്ട് സർവീസുകൾ പൂർണമായും നാല് സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.

