യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാസങ്ങളായി ഒളിവിലായിരുന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി

കോഴിക്കോട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാസങ്ങളായി ഒളിവിലായിരുന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. തെക്കേടത്ത്കടവ് ഇപ്പിച്ചി റഫീഖ് എന്ന കുന്നത്ത് റഫീഖ്(35), പുറവൂര്‍ എടവലത്ത് ഷറീജ് (36), പേരാമ്പ്ര ചെനോളി ഏച്ചിക്കണ്ടി ഇസ്മയില്‍ (42) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എസ് ടി യു സംസ്ഥാന ഭാരവാഹിയായ എം കെ സി കുട്ട്യാലിയുടെ മകന്‍ മെഹനാസ്, മുഹമ്മദ് അസ്ലം എന്നിവരെ ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റഫീഖും, ഷറീജും, ഇസ്മയിലും അഞ്ച് മാസത്തോളം സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു.

റഫീഖ്, ഷറീജ് എന്നിവര്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഷറീജ് ഈ കേസിലും ഒളിവിലായിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി എം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി സി ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

ഹാപ്പിനസ് പാർക്ക് തിങ്കളാഴ്ചയോടെ പൊതുജനങ്ങൾക്കായി തുറക്കും

Latest from Local News

കൊയിലാണ്ടി നഗരസഭ വാർഡ് 26 ലെ പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡും ഡ്രെയിനേജും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നടുവണ്ണൂരിൽ ആവേശകരമായ തുടക്കം

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ

കൊയിലാണ്ടി നഗരസഭയിലെ 17-ാം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള