കുറ്റ്യാടി: എഴുത്തുകാരൻ എം.മുകുന്ദൻ്റെ നോവലായ മയ്യഴിപുഴയുടെ തീരങ്ങൾ അമ്പത് വർഷം പൂർത്തിയാക്കുന്നതോടനുബന്ധിച്ച് നടത്തിയ സാഹിത്യ സെമിനാർ ശ്രദ്ധേയമായി. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹൈസ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ‘എം.മുകുന്ദനും മയ്യഴിപുഴയുടെ തീരങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
കോഴിക്കോട് ഡയറ്റ് ലക്ചറർ ഡി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ അധ്യക്ഷനായി. കൺവീനർ പി.പി.ദിനേശൻ, കെ.പി.ബിജു, കെ.ശ്യാമള, രമേശ് ബാബു കാക്കന്നൂർ, ഗീത ഹരി, എ.റഷീദ്, എ.അനീഷ്, ബി.മുഷ്താഖ്, കെ.കെ.ഷറഫുന്നിസ തുടങ്ങിയവർ സംസാരിച്ചു. പി. ധ്രുവിക (നാഷണൽ എച്ച്.എസ്.എസ് വട്ടോളി) അൻവിദ (ജി.എച്ച്.എസ്.എസ് കുറ്റ്യാടി) എൻ.സി. ധിഷൺ ചന്ദ് (സംസ്കൃതം എച്ച്.എസ് വട്ടോളി) തുടങ്ങിയവർ സെമിനാർ അവതരണത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.