നാടകക്കളരിയിലൂടെ സമൂഹത്തെ അറിയാൻ വിദ്യാർത്ഥികൾ

മേപ്പയൂർ: ജിവിഎച്ച്എസ്എസ് മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് ഒന്നാംവർഷ വളണ്ടിയർമാർക്കുള്ള ഏകദിന ക്യാമ്പ് പിടിഎ പ്രസിഡന്റ് ശ്രീ വി പി ബിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സക്കീർ എം അധ്യക്ഷത വഹിച്ചു. എൻഎസ്എസ് വളണ്ടിയർ ഹൃദയ് ബി കൃഷ്ണ സ്വാഗതവും സന്മയ നന്ദിയും പറഞ്ഞു. നാടക പ്രവർത്തകനും അധ്യാപകനുമായ ശ്രീ പ്രജീഷ് തത്തോത്തിന്റെ നേതൃത്വത്തിൽ “ഉണർവ് ” 2024 നടകക്കളരി നടന്നു അധ്യാപകരായ ശ്രീ എ സുഭാഷ് കുമാർ, ഡോ:എം സാവിത്രി, പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് വടക്കയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.