സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. അതേസമയം വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞുള്ള പരീക്ഷകൾ രണ്ടു മുതൽ 4.15 വരെ ആയിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം.



