മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി - The New Page | Latest News | Kerala News| Kerala Politics

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. മുകേഷിന്റെ രാജിയെ സംബന്ധിച്ച്‌ പ്രതികരണം തേടവേയാണ് നടന്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളിയത്. പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നിൽക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു. മുകേഷ് വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ​ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാൽ പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് കണ്ടത്.

 

Leave a Reply

Your email address will not be published.

Previous Story

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവെച്ചു

Next Story

ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍

Latest from Main News

മണ്ണാര്‍ക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാൻതൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാർഗ് സ്റ്റേഷനില്‍നിന്ന്

ഇത്തവണ കാലവർഷം നേരത്തെ എത്തും

മേയ് പതിമൂന്നോടുകൂടി ഇത്തവണ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പ്രവചനം. തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ

തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കീഴറ സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്.