സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനൻ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോണൽ ചെയർമാൻ ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രയാസമനുഭവിക്കുന്ന മുഴുവൻ മനുഷ്യരെയും ചേർത്തു നിർത്താനും അവർക്ക് സാന്ത്വന പരിചരണം ഉറപ്പുവരുത്താനും സുരക്ഷ പാലിയേറ്റിവിന് സാധിക്കണം എന്ന് പി.മോഹനൽ മാസ്റ്റർ പറഞ്ഞു.

മുതിർന്ന പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ യു.കെ.ദാമോദരൻ അടിയോടി എൻഡോവ്മെൻ്റ് കൺവൻഷനിൽ വെച്ച് വിതരണം ചെയ്തു. പാലിയേറ്റിവ് പ്രവർത്തകനായ എ.കെ.ബാലൻ നടേരിയാണ് പ്രഥമ പുരസ്കാരത്തിന് അർഹനായത്. കാനത്തിൽ ജമീല എം.എൽ.എ പുരസ്കാരം കൈമാറി.

ടി.കെ.ചന്ദ്രൻ മാസ്റ്റർ, സി.പി.ആനന്ദൻ, കെ.അജയകുമാർ, കെ.ഷിജു മാസ്റ്റർ, കെ.ഗീതാനന്ദൻ, എ.പി.സുധീഷ്, കെ.ടി.സിജേഷ്, കെ.നൗഫൽ എന്നിവർ സംസാരിച്ചു. സുരക്ഷ കൊയിലാണ്ടി സോണൽ കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ: ബി.പി.ബബീഷ് ചെയർമാൻ, സി.പി.ആനന്ദൻ കൺവീനർ, എ.പി.സുധീഷ് ട്രഷറർ.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സ്വാമി അന്തരിച്ചു

Next Story

ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ 5 ക്ലാസ് മുറികൾ ഉള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാദാനം ചെയ്തു

Latest from Main News

സംസ്ഥാനത്ത് സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി. സംസ്ഥാനത്ത് സാനിട്ടറി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.