മെഗാ തൊഴിൽമേള രജിസ്ട്രേഷൻ വെബ്സൈറ്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ജെ.സി.ഐ കൊയിലാണ്ടിയുടെയും കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ ഏഴിന് ശനിയാഴ്ച കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജിൽ വെച്ച് മെഗാതൊഴിൽ മേള നടത്തുന്നു. അന്നേദിവസം 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻ്റർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും.

തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും തീർത്തും സൗജന്യമായി രജിസ്ട്രേഷൻ ചെയ്യുന്നതിന് ആരംഭിച്ച വെബ്സൈറ്റ്  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം. സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ ജോലിക്ക് അവസരം ലഭിക്കും.

എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ് എന്നും സംഘാടക സമിതി അറിയിച്ചു. ചടങ്ങിൽ ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ടും KAS കോളേജ് മാനേജരുമായ അശ്വിൻ മനോജ്, പ്രോഗ്രാം ഡയറക്ടർ ഡോ.നിവേദ്, ജെ.സി.ഐ വൈസ് പ്രസിഡണ്ട്മാരായ ഉജ്ജൽ, രജീഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു.
രജിസ്ട്രേഷൻ ലിങ്ക്: https://jobfair.plus/koyilandy/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668, 8075641327, 9895726850.

Leave a Reply

Your email address will not be published.

Previous Story

ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങുന്നു

Next Story

യു.എ.ഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു

Latest from Local News

വികസനമികവിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വാർഷികാഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: പന്തലായനി ബ്ളോക്ക് പഞ്ചായത്തിൻ്റെ വാർഷികാഘോ ഉദ്ഘാടനം 19 ന് 3 മണിക്ക്  ഇ എം എസ് ടൗൺ ഹാളിൽ മന്ത്രി

കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ ഭീഷണി,സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം വേണം

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാവശ്യം

ഈന്ത് മരങ്ങൾ വംശനാശത്തിന്റെ വക്കിൽ. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു എസ്‌ വൈ എസ്‌

കോഴിക്കോട്: ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂർവ്വ രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌ വൈ