കളഞ്ഞു കിട്ടിയ മൂന്നു പവൻ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച സുരേഷ് പയ്യോളി അങ്ങാടിയെ ആദരിച്ച് യുവജനതാദൾ എസ്

കളഞ്ഞു കിട്ടിയ മൂന്നു പവൻ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് അഭിമാനമായി മാറിയ സുരേഷ് പയ്യോളി അങ്ങാടിയെ യുവജനതാദൾ എസ് ന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവിന്റെ അധ്യക്ഷതയിൽ ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ദേവരാജ് തിക്കോടി പൊന്നാട അണിയിച്ചു. രബീഷ് പയ്യോളി, നിധിൻ എം ടി കെ, ഫായിസ് കാന്തപുരം, സാലിം എൻ കെ, വിജീഷ് കൊടക്കാട് തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published.