വിലങ്ങാട് പുനർനിർമ്മിതി: യുദ്ധകാല അടിസ്ഥാനത്തിൽ നടത്തണം മുല്ലപ്പള്ളി രാമചന്ദ്രൻ

വിലങ്ങാട് ദുരന്തത്തിൻ്റെ വ്യാപ്തി കൃത്യമായി പഠിച്ച് , യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മിതി പൂർത്തിയാക്കണം. വയനാട്ടിലെ ഭീകര ദുരന്തത്തിനിടയിൽ വിലങ്ങാട് ദുരന്തത്തിൻ്റെ വ്യാപ്തി അല്പം പോലും കുറച്ചു കാണാൻ കഴിയില്ല.
ജനജീവിതം അതീവ ദുഷ്ക്കരമായിരിക്കുന്നു. 300 ലേറെ വീടുകൾ താമസയോഗ്യമല്ലാത്ത അപകട അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹതഭാഗ്യരായവർക്ക് വീടുകൾ നിർമ്മിച്ചു നൽകാനുള്ള നടപടികൾ ഉടനടി തുടങ്ങണം.
വിലങ്ങാട് ദുരന്തം പഠിക്കാൻ ഒരു വിദഗ്ധ സംഘം വീണ്ടും വരാൻ പോവുകയാണ്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികളെക്കുറിച്ച് സത്യസന്ധമായി റിപ്പോർട്ടിൽ രേഖപ്പെടുത്തണം. കേവലമൊരു സർക്കാർ വിലാസം സംഘമായി അത് മാറരുത്. വിലങ്ങാട് പരിസ്ഥിതി ദുർബല പ്രദേശമാണെന്ന സത്യം മറന്ന് പഠനം നടത്തരുത്.
പ്രധാനമന്ത്രിയെ വീണ്ടും കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നത് സ്വാഗതാർഹമാണ്. വിലങ്ങാട് ദുരന്തവും ഇതോടൊപ്പം അവതരിപ്പിക്കണം. കേരളത്തിലെ മുഴുവൻ എം.പിമാരും മുഖ്യമന്ത്രി യോടൊപ്പം പ്രധാനമന്ത്രിയെ കണ്ടാൽ ദുരന്ത നിവാരണ നിയമത്തിൻ്റെ പരിധിക്കുള്ളി നിന്ന് കൊണ്ടു തന്നെ കേരളത്തിന് ഒരു പ്രത്യേക പാക്കേജ് പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയും. കാലവിളംബം ദുരന്ത പരിഹാരത്തിന് സഹായകമില്ലെന്ന കാര്യം പ്രത്യേകമായി സർക്കാർ തിരിച്ചറിയണം.

Leave a Reply

Your email address will not be published.

Previous Story

ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകയില്ല; ദീപ ദാസ്മുന്‍സി

Next Story

ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

Latest from Local News

ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് സ്വീകരണ സായാഹ്നം സംഘടിപ്പിച്ചു

  കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ

മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ