എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വൃക്ഷ പൂജ സംഘടിപ്പിച്ചു

ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വൃക്ഷ പൂജ സംഘടിപ്പിച്ചു. ആർ. എസ്. എസ് ജില്ല സദസ്യൻ കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമിറ്റി പ്രസിഡണ്ട് തരശ്ശിൽ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം, താലൂക്ക് ഉപാധ്യക്ഷൻ കാവുതേരി ബാബു, സെക്രട്ടറി തരശ്ശിൽ അനൂപ്, ആഘോഷ പ്രമുഖ് എസ്.ആർ ശ്രീരാഗ്, അരുൺ ടി, ശ്രീകല കേളോത്ത് എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.