ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വരാത്തതിൽ പൊതുസമൂഹത്തിനുള്ള ആശങ്ക അകറ്റുകയും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാ സംസ്ഥാന പ്രസിഡണ്ട് ഒ.പി ഷീജ ആവശ്യപ്പെട്ടു. കോഴിക്കോട് കിഡ്സ് & കോർണറിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ പ്രസിഡണ്ട് നിഷ കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമല കളത്തിൽ, സുജ ബാലുശ്ശേരി, പി. മോനിഷ, ജീജ ദാസ്, സതി എം.കെ, എം.പി. അജിത, നിഷ പി.പി, വനജ രാജേന്ദ്രൻ, ബേബി ബാലമ്പ്രത്ത് എന്നിവർ സംസാരിച്ചു. വി.ബിന്ദു, അഡ്വ. നസീമ ഷാനവാസ്, ഷീബ ശ്രീധരൻ, റീന രയരോത്ത്, ഷെറിന സുബേർ, നിഷിത കെ. കെ, ലക്ഷ്മി എം.കെ എന്നിവർ നേതൃത്വം നൽകി.