കോഴിക്കോട് പുതിയാപ്പയെ മാതൃകാ മത്സ്യഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 7.5 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യവികസനം, മത്സ്യ അനുബന്ധമേഖലയുടെ വികസനം, വനിതകളുടെ തൊഴിൽ വികസനം, മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭ്യമാകുന്ന മറ്റു പദ്ധതികൾ എന്നിവയാണ് മാതൃകാമത്സ്യഗ്രാമത്തിൽ നടപ്പാക്കുക.
പുതിയ സാമ്പത്തികവർഷം പുതിയാപ്പയും കൊയിലാണ്ടിയും ഉൾപ്പെടെ രണ്ട് മത്സ്യഗ്രാമങ്ങളെയാണ് മാതൃകാമത്സ്യഗ്രാമങ്ങളായി വികസിപ്പിക്കുന്നത്. കഴിഞ്ഞവർഷം ചാലിയത്തെയാണ് മാതൃകാ മത്സ്യഗ്രാമമാക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ ചാലിയം മുതൽ അഴിയൂർവരെ 34 മത്സ്യഗ്രാമങ്ങളാണുള്ളത്.
മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്രഫിഷറീസ് മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയാപ്പ നിർദിഷ്ട പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തീരദേശ വികസന കോർപ്പറേഷൻ്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവൃത്തികൾ നടക്കുക. പദ്ധതിയുടെ ഡി.പി.ആർ ഉടൻ തയ്യാറാക്കും. ഇതിന് മുന്നോടിയായി പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിക സനപ്രവൃത്തികൾ ചർച്ചചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രൻ യോഗംവിളിച്ചു. സെ പ്റ്റംബർ രണ്ടിന് രാവിലെ ഒൻപതിന് സർക്കാർ അതിഥിമന്ദിരത്തിലാണ് യോഗം. തീരദേശ വികസന കോർപ്പറേഷൻ, ഫിഷ റീസ്, ഹാർബർ എൻജിനിയറിങ് ഉദ്യോ ഗസ്ഥർ, ജനപ്രതിനിധികൾ മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവർ പങ്കെടുക്കും.
മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ചർച്ചചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട്. ഇത് ക്രോഡീകരിച്ച് ഒരുമാസത്തിനു ള്ളിൽ ഡി.പി.ആർ. തയ്യാറാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സതീശൻ അറിയിച്ചു.