കൊയിലാണ്ടി ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായാണ് കൊയിലാണ്ടി ടൗണ്‍ സലഫി മസ്ജിദ് കോംപ്ലക്‌സില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് സമയം. സെപ്റ്റംബര്‍ ഒമ്പത് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 8086440880, 9562400661.









