ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഏഴാം ചരമവാർഷികം സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. ടി എം സ്മൃതി കുടീരത്തിൽ ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്തും ന ന്തിയിൽ എൻ ശ്രീധരനും പതാകയുയർത്തി. ടി.എം കുഞ്ഞിരാമൻ നായരുടെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുന്നുമ്മൽ സ്വാഗതമാശംസിച്ചു. മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.കെ ശശിധരൻ , ഇരിങ്ങൽ അനിൽ കുമാർ , കെ എസ് രമേഷ് ചന്ദ്ര, ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു. മൂടാടി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തുകയും പ്രഭാതഭേരി നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് പുനർനിർമ്മിതി: യുദ്ധകാല അടിസ്ഥാനത്തിൽ നടത്തണം മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

വയനാട് ടൂറിസം മേഖലുടെ പുനരുജ്ജീവനം; സെപ്തംബറില്‍ പ്രത്യേക ക്യാമ്പയിന്‍

Latest from Local News

റബർ തോട്ടത്തിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തു; ജനവാസമേഖലയിലെ സംഭവം ആശങ്ക ഉയർത്തുന്നു

ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി

അയ്യപ്പസന്നിധിയിൽ ‘അറപ്പക്കൈ’ വീര്യം; ശബരിമലയിൽ അയ്യപ്പനു മുൻപിൽ ശിവശക്തി സംഘത്തിന്റെ കളരിപ്പയറ്റ് സമർപ്പണം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്,