നന്തി ബസാർ: ദേശീയ പാത വികസിപ്പിക്കുമ്പോൾ നന്തി ടൗണിൽ മണ്ണിട്ട് ഉയർത്തി പാത നിർമ്മിക്കരുതെ നാവശ്യപ്പെട്ട് നാഷനൽ ഹൈവേ 66 ജനകീയ കമ്മിററി ഷാഫി പറമ്പിൽ എം.പി ക്കും, കാനത്തിൽ ജമീലഎം.എൽ.എക്കും നിവേദനം നൽകി. ഇവിടെ കോൺക്രീറ്റ് പില്ലറിന് മുകളിലൂടെ സ്പാൻ നിർമ്മിച്ചു പാത പണിയണമെന്ന് കർമ്മസമിതി ആവശ്യപ്പെട്ടു.പരിസ്ഥിതിക് ആഘാതവും ജനങ്ങളുടെ ജീവന് ഭീഷണിയുമാകുന്ന മണ്ണ് കൊണ്ടുള്ള മല ഒഴിവാക്കി കിട്ടാൻ എം. പി യും എം എൽ എയും ഇടപെടണമെന്നാണ് ആവശ്യമെന്ന് ചെയർമാൻ കൂരളി കുഞ്ഞമ്മത് പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ജനകീയ കമ്മിറ്റി ചെയർമാൻ കുഞ്ഞമ്മത് കുരളി, ജനറൽ കൺവീനർ സിഹാസ് ബാബു, ട്രഷറർ നുറുനിസ, ടി കെ നാസർ , പ്രസാദ്, രമേശൻ നിവേദക സംഘത്തിലുണ്ടായിരുന്നു.