ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകയില്ല; ദീപ ദാസ്മുന്‍സി

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റാത്തവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍സി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പെര്‍ഫോമന്‍സ് ഓഡിറ്റിംഗ് പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പിലക്കും. പ്രവര്‍ത്തനക്ഷമതയായിരിക്കും ഭാരവാഹിത്വം ലഭിക്കാനുള്ള മാനദണ്ഡം. പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ക്വാട്ട സിസ്റ്റവും സ്റ്റാറ്റസ് കോ സിസ്റ്റവും പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായങ്ങളാണ്. വിജയ സാധ്യതയായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരിക്കുന്ന സര്‍ക്കാര്‍ അഴിമതികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. അവിടെ വികസനങ്ങള്‍ ഇല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന രീതിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന പഞ്ചായത്തീരാജ് സമ്പ്രദായത്തെ കേരളത്തില്‍ ഇടതു സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം നീതീകരിക്കാനാവാത്ത രീതിയിലാണ് വെട്ടിക്കുറച്ചത്. ഇതിന് പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ എല്‍ഡിഎഫ് സര്‍ക്കാറിനെ പരാജയപ്പെടുത്തുകയും വര്‍ഗീയ ശക്തിയായ ബിജെപിയെ പ്രതിരോധിക്കുകയുമായിരിക്കണം കോണ്‍ഗ്രസുകാരന്റെ അജണ്ട എന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.
കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, രാഷ്ട്രീയകാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സി. അബു, യുഡിഎഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

നിയോജകമണ്ഡലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള നേതാക്കള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കമ്മിറ്റികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അടിച്ചു നല്‍കുന്ന മിനുട്ട്‌സ് ബുക്ക് ദീപ ദാസ്മുന്‍സി വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ ചരണ്ടത്തൂരിന് നല്‍കി പ്രകാശനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹിമാന്‍ സ്വാഗതവും ചോലക്കല്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു

Next Story

വിലങ്ങാട് പുനർനിർമ്മിതി: യുദ്ധകാല അടിസ്ഥാനത്തിൽ നടത്തണം മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്