മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു

കൊയിലാണ്ടി: കെ മുരളീധരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ 37  വാർഡിൽ മൂന്ന് മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.
കൊയിലാണ്ടി ഐസ്ലാൻഡ് റോഡ്, കസ്റ്റംസ് റോഡ്, ഹാർബർ പരിസരം എന്നിവിടങ്ങളിലാണ് മിനി മാസ് ലൈറ്റുകൾ സ്ഥാപിച്ചത്. വാർഡ് കൗൺസിലർ ഇബ്രാഹിംകുട്ടി അധ്യക്ഷനായി . മനോജ് പയറ്റ് വളപ്പിൽ,എൻ ഇ മുഹമ്മദ് ,യുഎ അസീസ്,കെ കെ വി സമദ്,കെ കെ വി കാലിദ് സംസാരിച്ചു. നഗരസഭ കൗൺസിലർ കെ ടി വി റഹ്മത്ത് സ്വാഗതവും യുകെ രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.