‘പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം’ ഏകദിന ശില്പശാല മാധവ് ഗാർഡ് ഗില്‍ ഉദ്ഘാടനം ചെയ്യും. വരും വർഷങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ സാദ്ധ്യത വളരെയേറയാണ്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമീപകാലത്ത് നടന്ന വിലങ്ങാട്, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയയിടങ്ങളിൽ സംഭവിച്ച ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം അഭിമുഖീകരിക്കുന്ന ജൈവ വൈവിധ്യ ശോഷണം മേൽമണ്ണിന്റെനാശം, വനശേഷണം, ഭൂവിനിയോഗത്തിലെ പാളിച്ചകൾ, ഏകവിള തോട്ടങ്ങളുടെ വ്യാപനം, നദികളുടെ ഗതിമാറിയൊഴുകൽ, പുനരധിവാസം, ശാസ്ത്രിയമായ ടൂറിസം സാദ്ധ്യതകൾ, വാഹക ശേഷിക്കനുസൃണമായുള്ള റോഡ് നിർമ്മാണവും ഇതര നിർമ്മിതികളും, തുരങ്കപാതയുടെ അപചയം തുടങ്ങിയ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പ്രൊഫ.മാധവ് ഗാഡ്ഗിൽ ശില്പശാല ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിക്കും.
ആഗസ്ത് 28 ന് രാവിലെ 10 മണി മുതൽ 4 മണി വരെയാണ് ശില്പശാല. പ്രൊഫ.എം.പി.മത്തായി, ശങ്കർ ജി. (ഹാബിറ്റാറ്റ് ) പ്രസാദ് സോമരാജൻ, ഡോ.ഡെലിയോ ഡേവിസ്, ഡോ.അജോയ് കുമാർ, ഡോ.എൻ. അനിൽകുമാർ തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകും. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ ശില്പശാലയിൽ പങ്കെടുക്കുന്നതാണ്.
സംഘാടക സമിതി യോഗത്തിൽ ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ ബാദുഷ, വർഗീസ് വട്ടേക്കാട്ടിൽ, സുലോചന രാമകൃഷ്ണൻ, ഡോ.ഡി.സുരേന്നനാഥ്, വിനോദ് , വിജയരാഘവൻ ചേലിയ, കെ.സുലൈമാൻ, സി.കെ. രാജലക്ഷ്മി. ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇ.പി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.