കൊയിലാണ്ടി ഉപജില്ലയിലെ ഫുട്ബോൾ കിരീടം ജി വി എച്ച് എസ്സ് എസ്സ് അത്തോളിക്ക്

കൊയിലാണ്ടി ഉപജില്ല കായികമേള ഫുട്ബോൾ മത്സരത്തിൽ സബ്ജൂനിയർ ജൂനിയർ, സീനിയർ ആൺ കുട്ടികളിൽ ചാമ്പ്യൻമാരായി. ജിവിഎച്ച്എസ് അത്തോളി ശതം സഫലം ശതാബ്ദി ആഘോഷിക്കുന്ന അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം യുപി വിഭാഗത്തിൽ ബാലൻമാസ്റ്റർ മെമ്മോറിയൽ സബ്ജില്ലാതല സ്കൂൾ ടൂർണമെൻറ് നടത്തുകയും തുടർന്ന് അവധിക്കാലത്ത് കുട്ടികൾക്ക് ഫുട്ബോൾ സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തുകയും ചെയ്തു.

സ്കൂളിൽ സ്ഥിരം കായിക അധ്യാപകന്റെ അഭാവത്തിലും പ്രത്യേക കോച്ചുകളെ ഉപയോഗിച്ച് ആവശ്യമായ പരിശീലനങ്ങൾ നൽകിവരുന്നു. പിടിഎയുടെ നേതൃത്വത്തിൽ ആവശ്യമായ ജേഴ്സികൾ സംഘടിപ്പിച്ചും പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയും സ്കൂളിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സ്കൂൾ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങൾ നല്കി വരുന്നു. സ്കൂൾ കായിക അധ്യാപകൻ അരുൺ യു.കെ. കോച്ചുമാരായ ഷാജി, ആദർശ് എന്നിവരാണ് കായിക ടീമിന് പരിശീലനവും നേതൃത്വവും നല്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സോണൽ കൺവെൻഷൻ ഓഗസ്റ്റ് 27 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും

Next Story

കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാർഷിക ദിനം ആചരിച്ചു

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്