ഡോ. ഫർസാനക്കും സിന്ധു ശിവദാസിനും കൈൻഡ് യാത്രയയപ്പ് നൽകി

ഉപരിപഠനാർത്ഥം പിരിഞ്ഞുപോവുന്ന ഡോ. ഫർസാന,സ്റ്റാഫ് നേഴ്സ് സിന്ധു ശിവദാസ് എന്നിവർക്ക് കൈൻഡ് പാലിയേറ്റീവ് കെയർ യാത്രയപ്പ് നൽകി. കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് മാസ്റ്റർ അധ്യക്ഷനായി. കൈൻഡ് രക്ഷാധികാരികളായ കേളോത്ത് മമ്മു, ഇടത്തിൽ ശിവൻ മാസ്റ്റർ എന്നിവർ ഇരുവർക്കും ഉപഹാരങ്ങൾ നൽകി. മിസ്ഹബ് കീഴരിയൂർ, ശശി പാറോളി, ടി.എ സലാം,മുജീബ് കെ.കെ, എം.എം രമേശൻ മാസ്റ്റർ, രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി, ഷാമിൽ തിയ്യത്തിലാട്ട്, എം. ജറീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ.ഫർ സാന, സിന്ധു ശിവദാസ് എന്നിവർ മറുപടി പ്രസംഗം നടത്തി.കൈൻഡ് ജനറൽ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ സ്വാഗതവും സെക്രട്ടറി യു. കെ അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.