റാഫിയുടെ 100 പാട്ടുമായി 100 ഗായകർ ഇന്ന് കോഴിക്കോട് ടൗൺഹാളിൽ

മുഹമ്മദ് റാഫിയുടെ 100 പാട്ടുമായി 100 ഗായകർ ഇന്ന് കോഴിക്കോട് ടൗൺഹാളിൽ ഒത്തുചേരുന്നു. എം ഇ എസിന്റെ അറുപതാമത് വാർഷികദിനത്തോടനുബന്ധിച്ചാണ് ഗാന സദസ്സ് സംഘടിപ്പിക്കുന്നത്. മുഹമ്മദ് റാഫിയുടെ 100 പാട്ടുകൾ 100 ഗായകർ ആലപിക്കും. തിങ്കൾ രാവിലെ 10 മുതൽ രാത്രി 10 വരെ കോഴിക്കോട് ടൗൺ ഹാളിൽ ലാണ് പരിപാടി. സംഗീത പരിപാടിയുടെ ഉത്ഘാടനം വൈകിട്ട് ആറിന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ ഫസൽ ഗഫൂർ നിർവഹിക്കും. കേരളത്തിലെ മികച്ച കലാകാരന്മാർ പരിപാടിയിൽ അണിനിരക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ആർ. കെ ഷാഫി അറിയിച്ചു.

Leave a Reply

Your email address will not be published.