മൂന്ന് പതിറ്റാണ്ടിലേറെ കാലമായി കോരപ്പുഴയിൽ ഓണാഘോഷത്തോടനുബന്ധിച്ച് ജലോത്സവം നടത്തി വരുന്ന കലാകായിക സാസ്കാരിക സംഘടനയായ സ്പൈമോക് കോരപ്പുഴ ഈ വർഷം മലബാർ ജലോത്സവം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ മുണ്ടകക്കെ ചൂരൽമല ഉരുൾപൊട്ടൽ കാരണമുണ്ടായ ദാരുണമായ ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ വയനാടിനെ ചേർത്ത് പിടിക്കാനും ദുരിദാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാറാനുമാണ് ആഘോഷ പരിപാടി നിർത്തിവെക്കാൻ സ്പൈമോക് വാർഷിക യോഗം തീരുമാനിച്ചത്. സ്പൈമോക് പ്രവർത്തകരും ജലോത്സവ പരിപാടി സംഘടിപ്പിക്കുന്നതിന് കയ്യഴിഞ്ഞ് സഹായിക്കുന്ന സ്പൈമോകിൻ്റെ കുടുംബാംഗങ്ങളും അതിലേറെ കോരപ്പുഴ നിവാസികളും ആഘോഷ പരിപാടി നിർത്തിവെക്കാനും വയനാടിനെ ചേർത്ത് പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പരമാവധി സഹായം സ്വരൂപിക്കണമെന്ന യോഗത്തിൻ്റെ തീരുമാനം അറിഞ്ഞ ഉടനെ തന്നെ ചെറുതും വലുതുമായ സഹായം സ്പൈമോകിലേക്ക് ഒഴുകി എത്തുകയാണുണ്ടായത്. ഇങ്ങനെ ശേഖരിച്ച 106400 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുന്നതിന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസിനെ സ്പൈമോക് പ്രസിഡണ്ട് എ.കെ ബിനിൽ ഏൽപ്പിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി പി.സി രോഷൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി സി സതീഷ്ചന്ദ്രൻ വൈസ് പ്രസിഡണ്ട് പി സുശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.