പള്ളിക്കരയിലും കോഴിപ്പുറത്തും പേവിഷ നായ്ക്കളുടെ ശല്യത്തിനെതിരെ “സൗഹൃദം പള്ളിക്കര”

പയ്യോളി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കര, കോഴിപ്പുറം പ്രദേശങ്ങളിൽ പേ വിഷബാധയേറ്റ നായ്ക്കളെ കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ് .റോഡ് വഴി ടൂവീലറിൽ സഞ്ചരിക്കാനോ, കാൽനടയായി പോകാനോ പറ്റാത്ത അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കടിച്ചുകീറുകയും, ചെരിപ്പ് മുതലായവ കടിച്ച് ദൂരെ കൊണ്ട് ഇടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്. തൊട്ടടുത്തുള്ള ഹൈസ്കൂളിലും യുപി സ്കൂളിലും, മദ്രസകളിലും കുട്ടികൾക്ക് പോകാൻ പറ്റാത്ത സാഹചര്യവുമുണ്ട്. രാത്രികാലങ്ങളിൽ നായ്ക്കളുടെ ഒരിയിടൽ കാരണം കുട്ടികളുടെ പഠനം വരെ മുടങ്ങിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് “സൗഹൃദം പള്ളിക്കര” ശക്തമായ ഒരു മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ വേണ്ടി ഒപ്പുശേഖരണം നടത്തി വരികയാണ്. ഒപ്പം, പഞ്ചായത്ത് അധികൃതരെ കണ്ട് പരിഹാര മാർഗ്ഗത്തിനുള്ള ശ്രമങ്ങളും തുടങ്ങി വരികയാണ്.

Leave a Reply

Your email address will not be published.